
കലാ-കായിക-കാർഷിക -സാഹിത്യ മഹോത്സവമായ “വർണ്ണക്കുട” യുടെ ഭാഗമായി സംഘടിപ്പിച്ച ഷട്ടിൽ മത്സരം കാണികളെ ആവേശഭരിതമാക്കി.കാത്തലിക് സെൻ്ററിൽ നടന്ന ഷട്ടിൽ ടൂർണ്ണമെൻ്റ് ബാബു മേച്ചേരിപ്പടി ഉദ്ഘാടനം ചെയ്തു.പൂമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്.തമ്പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റു തേക്കേത്തല മുഖ്യാതിഥിയായിരുന്നു. കോ- ഓർഡിനേറ്റർ ശ്രീജിത്ത് സ്വാഗതവും സോണി അജിത്ത് നന്ദിയും പറഞ്ഞു.
