
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ നാലാം ദിനമായ തിങ്കളാഴ്ച്ച രാവിലെ അയ്യങ്കാവ് മൈതാനിയിലെ മയിൽപ്പീലി വേദിയിൽ കുടുംബശ്രീ കലോത്സവം ഏറെ ജനപങ്കാളിത്തത്തോടെ നടന്നു.
തുടർന്ന് ഉച്ചതിരിഞ്ഞ് ഫോക്ക് ഫെസ്റ്റിൽ കടിയെണക്കം അരങ്ങേറി. വൈലോപ്പിള്ളി വേദിയിൽ സാഹിത്യസദസ്സിന്റെ ഭാഗമായി നടന്ന ഓണപ്പാട്ട് ആലാപനം ജനങ്ങളെ ഏറെ ആകർഷിച്ചു. പ്രശസ്ത സിനിമാഗാന രചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രരേഖരൻ ഓണപ്പാട്ട് പാടി പരിപാടി ഉദ്ഘടനം ചെയ്തു.ഗാനരചയിതാവും എഴുത്തുക്കാരനുമായ ഖാദർ പട്ടേപ്പാടം അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽ.എ കെ.യു.അരുണൻ, റെജില ഷെറിൻ, എ.എൻ.രാജൻ, സിന്റി സ്റ്റാൻലി, പ്രേംലാൽ തുടങ്ങിയവർ സംസാരിച്ചു.
ക്ലാസ്സിക്കൽ കലോത്സവത്തിൽ നങ്ങ്യാർകൂത്ത്, നാദതരംഗം, തായമ്പക എന്നിവ അരങ്ങേറി
അഞ്ചാം ദിനമായ ചൊവ്വാഴ്ച്ച
അയ്യങ്കാവ് മൈതാനിയിലെ മയിൽപ്പീലി വേദിയിൽ ഉച്ചതിരിത്ത് 4.30 മുതൽ
ഫോക്ക് ഫെസ്റ്റിൽ
തുയിലുണർത്ത് പാട്ട്,
ഐവർകളി
വൈകീട്ട് 6 ന്
ക്ലാസ്സിക്കൽ ഫെസ്റ്റിൽ കഥകളിപദ കച്ചേരി,
കഥകളി (ദുര്യോധനവധം),
മൃദംഗം എന്നിവയും ഉണ്ടായിരിക്കും
മൈതാനിയിലെ വൈലോപ്പിള്ളി വേദിയിൽ സാഹിത്യസദസ്സിന്റെ ഭാഗമായി സർഗ്ഗസംവാദത്തിൽ ‘സാഹിത്യവും സ്ത്രീ മുന്നേറ്റവും’ എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചയും, സംവാദവും നടക്കും.