
ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് തന്റെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി കൂടിയാവുകയാണ് ‘ഇരിങ്ങാലക്കുടയുടെ നാട്ടുത്സവം വർണ്ണക്കുട’. ആഘോഷങ്ങൾ ഭിന്നശേഷിക്കാർക്കും കൂടി ഉള്ളതാണ്, അവരിലും സർഗാത്മകമായ കഴിവുകളുണ്ട്, സമൂഹം അവരുടെ കൂടെ തന്നെയുണ്ട്, എന്നിങ്ങനെയുള്ള ആശയങ്ങളാൽ ഉരുത്തിരിഞ്ഞ പരിപാടിയായ ‘വർണ്ണക്കുട’ യിലെ ഭിന്നശേഷി കലോത്സവം ഇന്ന്(സെപ്റ്റംബർ 1) ഇരിങ്ങാലക്കുട മുനിസിപ്പൽ ടൌൺ ഹാളിൽ ഉച്ചക്ക് 1 മുതൽ 5 വരെ നടത്തും. ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുട ഇത്തരത്തിൽ ഭിന്നശേഷിക്കാർക്ക് ഒരു ഉത്തേജനമാവുകയാണ് ചെയ്യുന്നത്.