
ക്രൈസ്റ്റ് ഇൻ്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ ആവേശകരമായ നീന്തൽ മത്സരം നടന്നു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ.ജോയ് പണിക്കപ്പറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനീഷ്. കെ.എസ് അദ്ധ്യക്ഷത വഹിച്ചു. മുകുന്ദപുരം താലൂക്ക് തഹസിൽദാർ (ലാൻഡ്) സിമീഷ് സാഹു മുഖ്യാതിഥിയായിരുന്നു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ജനറൽ കൺവീനറുമായ ജോസ്.ജെ.ചിറ്റിലപ്പിള്ളി ആശംസകൾ അർപ്പിച്ചു. കെ.എൽ.ജോസ് സ്വാഗതവും പ്രസീത ടീച്ചർ നന്ദിയും പറഞ്ഞു.
