ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
Photo Exhibition in association with World Photography Day
Photo Exhibition in association with World Photography Day

Photo Exhibition in association with World Photography Day

Varnnakuda

വേൾഡ് ഫോട്ടോഗ്രഫി ദിനത്തിൽ വർണ്ണകുടയിൽ കാട്ടാനകളുടെ ജീവിതം പകർത്തിയ ഷാജി മതിലകത്തിന്റെ ‘ആനത്താര’ യെന്ന ഫോട്ടോഗ്രഫി പ്രദർശനം നടത്തി

ഇരിങ്ങാലക്കുയിൽ നടക്കുന്ന കലാകായിക കാർഷിക സാഹിത്യോത്സവം വർണ്ണക്കുട മഹോത്സവത്തിന്റെ അനുബന്ധ പരിപാടിയായി വേൾഡ് ഫോട്ടോഗ്രഫി ദിനം ആചരിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച വന്യ ജീവി ഫോട്ടോഗ്രാഫർ പുരസ്ക്കാരം കരസ്ഥമാക്കിയ ഷാജി മതിലകത്തിന്റെ ‘ആനത്താര’ എന്ന ഫോട്ടോ പ്രദർശനമാണ് ക്രൈസ്റ്റ് എൻജിനിയറിംഗ് ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്.

വനത്തിനുള്ളിൽ രണ്ട് ദിവസം പ്രായായ ആനക്കുട്ടി ചരിഞ്ഞതും അതിന്റെ അമ്മയും കൂട്ടത്തിലുള്ള മറ്റ് കാട്ടാനകളും ആ ദുഃഖത്തിൽ പങ്ക്ച്ചേരുന്നതുമായ ഹൃദയഭേദകമായ ദൃശ്യങ്ങൾ ഷാജി മതിലകം നിറകണ്ണുകളോടെ പകർത്തിയതാണ് ആനത്താര എന്ന പേരിൽ വിവിധ ചിത്രങ്ങളായി പ്രദർശനത്തിന് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Share on Social Media
Follow us on Social Media