
വെള്ളിയാഴ്ചഇരിങ്ങാലക്കുട : വര്‍ണ്ണക്കുടയിൽ സെപ്തംബർ 2 വെള്ളിയാഴ്ച നു പ്രേക്ഷകരെ കാത്തിരിക്കുന്നത് വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍, പട്ടുകുടകള്‍, പ്ലോട്ടുകള്‍ എന്നിവയുടെ അകമ്പടിയോടെ ആയിരങ്ങള്‍ അണിനിരക്കുന്ന വര്‍ണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് കുട്ടംകുളം പരിസരത്തുനിന്നും ആരംഭിച്ച് വൈകീട്ട് 5 മണിക്ക് മുനിസിപ്പല്‍ മൈതാനിയില്‍ ഘോഷയാത്ര സമാപിക്കും. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനവും മലയാളത്തിന്റെ ഭാവഗായകന് പി. ജയചന്ദ്രന് ഇരിങ്ങാലക്കുട പൗരാവലിയുടെ സ്നേഹാദരവും നല്‍കും.
ഉദ്ഘാടന സമ്മേളനത്തില്‍ എം.എല്‍.എ.യും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദു അദ്ധ്യക്ഷത വഹിക്കും. പദ്മശ്രീ കലാമണ്ഡലം ഗോപിയാശാന്, പദ്മശ്രീ പെരുവനം കുട്ടന്മാരാര്, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഉപ്പുംമുളക് ഫെയിം ശിവാനി തുടങ്ങിയവരും മണ്ഡലത്തിലെ തദ്ദേശസ്വയം ഭരണ അദ്ധ്യക്ഷന്മാരും ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കും.
തുടര്‍ന്ന് ജയരാജ് വാര്യരുടെ നേതൃത്വത്തില്‍ ജയചന്ദ്രിക ഗാനമേള അരങ്ങേറും.
സെപ്തംബര്‍ 3 ശനിയാഴ്ച വൈകീട്ട് 5.30ന് കലാമണ്ഡലം ഫ്യൂഷന്‍ നൃത്തസന്ധ്യയും 7.00ന് ആല്‍മരം ബാന്റും അരങ്ങേറും.