ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
‘വർണ്ണക്കുട’ യിൽ സാംസ്കാരിക സമ്മേളനവും കലാകാരന്മാർക്കുള്ള ആദരണവും
‘വർണ്ണക്കുട’ യിൽ സാംസ്കാരിക സമ്മേളനവും കലാകാരന്മാർക്കുള്ള ആദരണവും

‘വർണ്ണക്കുട’ യിൽ സാംസ്കാരിക സമ്മേളനവും കലാകാരന്മാർക്കുള്ള ആദരണവും

Varnnakuda

ഇരിങ്ങാലക്കുട : വർണാഭമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുടയുടെ കലാ-കായിക-കാർഷിക മഹോത്സവമായ ‘വർണ്ണക്കുട’ യിൽ സാംസ്കാരിക സമ്മേളനവും കലാകാരന്മാർക്കുള്ള ആദരണവും നടത്തി തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ മാരായ വി.ആർ.സുനിൽ കുമാർ, എൻ. കെ.അക്ബർ എന്നിവർ മുഖ്യാതിഥികളായിരുന്നു. കേരള ഫീഡ്സ് ചെയർമാൻ കെ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ സി.ഡി.എസ്. ചെയർപേഴ്സൻമാർ,
സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തൃശൂർ ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സനും സംഘാടക സമിതി വൈസ് ചെയർമാനുമായ ലത ചന്ദ്രൻ സ്വാഗതവും ജില്ല പഞ്ചായത്തംഗം ഷീല അജയഘോഷ് നന്ദിയും പറഞ്ഞു.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം കൈവരിച്ചവരെ ആദരിക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകൻ മോഹൻ, കാർട്ടൂണിസ്റ്റ് എം.മോഹൻദാസ്, ചിത്രകാരൻ മഹേശ്വർ, നർത്തകിയും സിനിമതാരവുമായ അനുപമ മോഹൻ, ആർട്ടിസ്റ്റ് രാജു എന്നിവരെ യോഗത്തിൽ ആദരിച്ചു.വർണ്ണക്കുട അനുബന്ധ പരിപാടികളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Share on Social Media
Follow us on Social Media