
വർണ്ണക്കുട കലാകായിക സാഹിത്യ കാർഷികോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡല അടിസ്ഥാനത്തിൽ നടക്കുന്ന പൂക്കള മത്സരം ആഗസ്റ്റ് 30 ന് മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. മത്സരാർത്ഥികൾ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ
1. വിദ്യാഭ്യാസ സ്ഥാപനങ്ങൾ
2. ക്ലബ്ബുകൾ/വായനാശാലകൾ
3. റസിഡൻസ് അസോസിയേഷനുകൾ
4. വ്യാപാരി വ്യവസായികൾ
5. കുടുംബശ്രീ
6. പഞ്ചായത്ത് തല സംഘാടക സമിതി എന്നീ വിഭാഗങ്ങളിലുള്ളവരായിരിക്കണം.
പേരുകൾ ആഗസ്റ്റ് 26 ന് മുമ്പായി സ്വാഗതസംഘം ഓഫീസിൽ നേരിട്ടോ ഫോൺ മുഖേനേയോ (7559979005, 9446292340, 8281260570) രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒരു സ്ഥാപനത്തിൽനിന്നും ഒരു ഗ്രൂപ്പ് (10 പേർ വരെയാകാം )
സമയക്രമം : ആഗസ്റ്റ് 30 രാവിലെ
വേദി : ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാൾ
പങ്കെടുക്കുന്ന ടീമിന്റെ പേര്, പങ്കെടുക്കുന്നവരുടെ പേരുകൾ, ഫോൺ നമ്പർ, കാറ്റഗറി എന്നിവ സഹിതം വർണ്ണക്കുട ഓഫീസിൽ നേരിട്ടോ അല്ലാത്ത പക്ഷം താഴെപ്പറയുന്ന e-mail ഐഡിയിലേക്കോ അയച്ചു തരേണ്ടതാണ്.