യൂടൂബിൽ നിന്നും നേരിട്ട് ജനങ്ങളിലേക്കവരെത്തി. ‘വർണ്ണക്കുട’ ക്ക് ആവേശം കൂട്ടി ‘വ്ളോഗേഴ്സ് മീറ്റ്’
ലോക ഫോട്ടോഗ്രഫി ദിനത്തിൽ ‘വർണ്ണക്കുട’ കലാ കായിക കാർഷിക സാഹിത്യ മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വ്ളോഗേഴ്സ് മീറ്റ് പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രശസ്തരായ വ്ളോഗേഴ്‌സിൻ്റെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.
സാങ്കേതിക സാധ്യതകൾ അർപ്പണ മനോഭാവത്തോടെ ഉപയോഗപ്പെടുത്തിക്കൊണ്ട് വിവിധ മേഖലകളെ കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന നിരവധി ആളുകൾ ഇക്കാലയളവിൽ ഉയർന്നു വരികയുണ്ടായി.അവരുടെ ഇടപെടലുകൾ നമ്മുടെ പൊതുമണ്ഡലത്തെ കൂടുതൽ ചലനാത്മകവും ഊർജ്ജ്വസ്വലവും ആക്കി കൊണ്ടിരിക്കുന്നു. നിരന്തരം പല വിഷയങ്ങളിലും അന്വേഷണങ്ങളിൽ മുഴുകുന്നതിലൂടെയും ഒരു വലിയ എണ്ണം ആളുകളുമായി സംവദിക്കുന്നതിലൂടെയും അവർ നേടിയെടുത്ത ഉൾകാഴ്ച്ചകൾ നമ്മുടെ സമൂഹത്തിൻ്റെ മുന്നോട്ടു പോക്കിന് ദിശാബോധം നൽകാൻ സഹായകരമാകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു മീറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടു.