
കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നടക്കുന്ന ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുട ചൊവ്വാഴ്ച സമാപിക്കുന്നു. സെപ്റ്റംബർ ആറാം തീയതി 4 മണിക്ക് റിഥം ഫോക്ക് ഫെസ്റ്റ്, 6 മണിക്ക് സാംസ്കാരിക സമ്മേളനം, പ്രതികൂല കാലാവസ്ഥ മൂലം കഴിഞ്ഞദിവസം മാറ്റിവെച്ച തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് ബുധനാഴ്ച രാത്രി 8 മണിക്ക് അയ്യങ്കാവ് മൈതാനത്ത് അരങ്ങേറും. കെ രാജൻ, എം ബി രാജേഷ്, ഡോ. ആർ ബിന്ദു, ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരത്തിന് അർഹയായ നഞ്ചിയമ്മ എന്നിവർ സമാപന ചടങ്ങിൽ പങ്കെടുക്കും.
തിങ്കളാഴ്ച രാത്രി പെയ്ത കനത്തമഴയെത്തുടർന്ന് എല്ലാ പരിപാടികളും മാറ്റിവച്ചിരുന്നു. അയ്യാങ്കാവ് മൈതാനത്ത് മഴയെ തുടർന്ന് വെള്ളം പൊങ്ങുകയും, തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് സംഗീത പരിപാടിക്കായി ഒരുക്കിയ ശബ്ദ സംവിധാനം ഉൾപ്പടെ മഴയിൽ നനയുകയും ചെയ്തിരുന്നു, ഇതേ തുടർന്നാണ് വർണ്ണക്കുട പരിപാടിയുടെ സമാപന ദിവസമായ ചൊവ്വാഴ്ചയിലേക്ക് ബാൻഡ് മാറ്റിയത്.