ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
Video
Video

വർണ്ണക്കുടയിലെ സമാപന ദിവസമായ ചൊവ്വാഴ്ചയിലെ പരിപാടികളും സമയക്രമവും, മാറ്റിവെച്ച തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് രാത്രി 8 മണിക്ക്

കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നടക്കുന്ന ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുട ചൊവ്വാഴ്ച സമാപിക്കുന്നു. സെപ്റ്റംബർ ആറാം തീയതി 4 മണിക്ക് റിഥം ഫോക്ക് ഫെസ്റ്റ്, 6 മണിക്ക് സാംസ്കാരിക സമ്മേളനം, പ്രതികൂല കാലാവസ്ഥ മൂലം കഴിഞ്ഞദിവസം മാറ്റിവെച്ച തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് ബുധനാഴ്ച രാത്രി 8 മണിക്ക് അയ്യങ്കാവ് മൈതാനത്ത് അരങ്ങേറും. കെ രാജൻ, എം ബി രാജേഷ്, ഡോ. ആർ ബിന്ദു, ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരത്തിന് അർഹയായ നഞ്ചിയമ്മ എന്നിവർ സമാപന ചടങ്ങിൽ പങ്കെടുക്കും.

തിങ്കളാഴ്ച രാത്രി പെയ്ത കനത്തമഴയെത്തുടർന്ന് എല്ലാ പരിപാടികളും മാറ്റിവച്ചിരുന്നു. അയ്യാങ്കാവ്‌ മൈതാനത്ത് മഴയെ തുടർന്ന് വെള്ളം പൊങ്ങുകയും, തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് സംഗീത പരിപാടിക്കായി ഒരുക്കിയ ശബ്ദ സംവിധാനം ഉൾപ്പടെ മഴയിൽ നനയുകയും ചെയ്തിരുന്നു, ഇതേ തുടർന്നാണ് വർണ്ണക്കുട പരിപാടിയുടെ സമാപന ദിവസമായ ചൊവ്വാഴ്ചയിലേക്ക് ബാൻഡ് മാറ്റിയത്.

Vloggers Meet @ Irinjalakuda

യൂടൂബിൽ നിന്നും നേരിട്ട് ജനങ്ങളിലേക്കവരെത്തി. ‘വർണ്ണക്കുട’ ക്ക് ആവേശം കൂട്ടി ‘വ്ളോഗേഴ്സ് മീറ്റ്’

ലോക ഫോട്ടോഗ്രഫി ദിനത്തിൽ ‘വർണ്ണക്കുട’ കലാ കായിക കാർഷിക സാഹിത്യ മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വ്ളോഗേഴ്സ് മീറ്റ് പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രശസ്തരായ വ്ളോഗേഴ്‌സിൻ്റെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

സാങ്കേതിക സാധ്യതകൾ അർപ്പണ മനോഭാവത്തോടെ ഉപയോഗപ്പെടുത്തിക്കൊണ്ട് വിവിധ മേഖലകളെ കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന നിരവധി ആളുകൾ ഇക്കാലയളവിൽ ഉയർന്നു വരികയുണ്ടായി.അവരുടെ ഇടപെടലുകൾ നമ്മുടെ പൊതുമണ്ഡലത്തെ കൂടുതൽ ചലനാത്മകവും ഊർജ്ജ്വസ്വലവും ആക്കി കൊണ്ടിരിക്കുന്നു. നിരന്തരം പല വിഷയങ്ങളിലും അന്വേഷണങ്ങളിൽ മുഴുകുന്നതിലൂടെയും ഒരു വലിയ എണ്ണം ആളുകളുമായി സംവദിക്കുന്നതിലൂടെയും അവർ നേടിയെടുത്ത ഉൾകാഴ്ച്ചകൾ നമ്മുടെ സമൂഹത്തിൻ്റെ മുന്നോട്ടു പോക്കിന് ദിശാബോധം നൽകാൻ സഹായകരമാകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു മീറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടു.

Share on Social Media
Follow us on Social Media