
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുട അത്തം നാൾ ആയിരുന്ന ചൊവ്വാഴ്ച പൂക്കള മത്സരം, ഫോക് ഫെസ്റ്റ്, സാഹിത്യസദസ്സ്, ക്ലാസിക്കൽ കലോത്സവം എന്നിവയോടുകൂടി വർണാഭമായി തുടർന്നു. മനോഹരമായ പൂക്കളങ്ങൾ കൊണ്ട് വർണ്ണാഭമാക്കി പൂക്കള മത്സരം ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ഉച്ചതിരിഞ്ഞ് ഫോക്ക് ഫെസ്റ്റിൽ തുയിലുണർത്ത് പാട്ട്, ഐവർ കളി എന്നിവ അരങ്ങേറി. തുടർന്ന് വൈലോപ്പിള്ളി വേദിയിൽ സാഹിത്യസദസ്സിന്റെ ഭാഗമായി നടന്ന സർഗ്ഗസംവാദം നടന്നു. സംവാദത്തിൽ ‘സാഹിത്യവും സ്ത്രീ മുന്നേറ്റവും’ എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചയും സംവാദവും പ്രശസ്ത എഴുത്തുക്കാരി സി.എസ്.ചന്ദ്രിക ഉദ്ഘാടനം ചെയ്തു.സെൻറ് ജോസഫ്സ് കോളേജ് മലയാളം വിഭാഗം മേധാവി ലിറ്റി,ശ്രീല.വി.വി, റഷീദ് കാറളം.രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ സംസാരിച്ചു. ക്ലാസ്സിക്കൽ കലോത്സവത്തിൽ കഥകളി പദം കച്ചേരി, കഥകളി, മൃദംഗം എന്നിവയും നടന്നു