ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
കാണികൾക്ക് വേറിട്ട അനുഭവം സൃഷ്ടിച്ച്  വർണ്ണക്കുടയിൽ  ട്രാൻസ്ജെന്‍റർ ഫെസ്റ്റ്
കാണികൾക്ക് വേറിട്ട അനുഭവം സൃഷ്ടിച്ച് വർണ്ണക്കുടയിൽ ട്രാൻസ്ജെന്‍റർ ഫെസ്റ്റ്

കാണികൾക്ക് വേറിട്ട അനുഭവം സൃഷ്ടിച്ച് വർണ്ണക്കുടയിൽ ട്രാൻസ്ജെന്‍റർ ഫെസ്റ്റ്

Varnnakuda

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവം വർണ്ണക്കുടയിൽ നടന്ന ട്രാൻസ്ജെന്‍റർ ഫെസ്റ്റ് സഹൃദയർക്ക് വേറിട്ട അനുഭവമായി.

അയ്യങ്കാവ് മൈതാനിയിലെ വൈലോപ്പിള്ളി വേദിയിൽ നടന്ന ഫെസ്റ്റിന്‍റെ ഉദ്ഘാടനം ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റ് സീതാറാം ആയ്യുർവ്വേദ ആശുപതിയിലെ ഡോക്ടർ വി.എസ്.പ്രിയ നിർവ്വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്.തമ്പി അദ്ധ്യക്ഷത വഹിച്ചു. ഇക്ട്രിക്കൽ എഞ്ചിനീയറും ട്രാൻസ് ജെന്‍റർ ആക്റ്റിവിസ്റ്റുമായ അനുമായ, ട്രാൻസ്മെൻ ബോഡി ബിൽഡിങ്ങിൽ മിസ്റ്റർ തൃശൂരും, മിസ്റ്റർ കേരളയുമായ പ്രവീൺ നാഥ്, കേരളത്തിൻ്റെ ആദ്യ കുടുംബശ്രീ യൂണിറ്റായ കിരണം കുടുംബശ്രീയുടെ പ്രസിഡണ്ട് ഷഫ്ന, സെക്രട്ടറി സാന്ദ്ര, നാഷ്ണൽ ഹെൽത്ത് മിഷനിലെ ആദ്യത്തെ ട്രാൻസ്ജെന്‍റർ ലിങ്ക് വർക്കർ പി.ഡി.ദിയ, വർണ്ണക്കുട പ്രോഗ്രാം കോ-ഓർഡിനേറ്റർ ആർ.എൽ.ശ്രീലാൽ, വളണ്ടിയർ ലീഡർ എ.എസ്.വിവേക് എന്നിവർ സംസാരിച്ചു. വിവിധങ്ങളായ കലാപരിപാടികളുടെ അവതരണത്തോടെ ട്രാൻസ്ജെൻഡർ ഫെസ്റ്റ് അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Share on Social Media
Follow us on Social Media