ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
പരിമിതികളിൽ വർണ്ണങ്ങൾ ചാലിച്ച് ‘വർണ്ണക്കുട’ ഭിന്നശേഷി കലോത്സവം
പരിമിതികളിൽ വർണ്ണങ്ങൾ ചാലിച്ച് ‘വർണ്ണക്കുട’ ഭിന്നശേഷി കലോത്സവം

പരിമിതികളിൽ വർണ്ണങ്ങൾ ചാലിച്ച് ‘വർണ്ണക്കുട’ ഭിന്നശേഷി കലോത്സവം

Varnnakuda

ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനു വേദിയൊരുക്കിയ വർണ്ണക്കുട ഭിന്നശേഷി കലോത്സവത്തിൽ ഹർഷാരവത്തോടെ കാണികൾ ആസ്വദിച്ചത് പരിമിതികളിൽ വർണ്ണങ്ങൾ നിറഞ്ഞ കലയുടെയും പ്രതിഭയുടെയും ആറാട്ട്. ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ ഭിന്നശേഷി കലോത്സവം വൻവിജയമായിരുന്നു. ജീവകാരുണ്യ പ്രവർത്തക സിന്ധു പാണ്ഡുവും പരിമിതികളെ ധീരതയോടെ അതിജീവിച്ച് മുന്നേറി മാതൃകയായ കിരണും കൂടി കലോത്സവം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പൽ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ അംബിക പള്ളിപുറത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.എ.മണികണ്ഠൻ, വി.എസ്.ശ്രീജ, സിസ്റ്റർ സുനിത, വി.ബി.സുനിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ആർ.എൽ..ശ്രീലാൽ സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി.കെ.മനുമോഹൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Share on Social Media
Follow us on Social Media