ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
വർണ്ണക്കുട: വടം വലിച്ച് ജയിച്ചത് ആളൂർ പഞ്ചായത്ത്
വർണ്ണക്കുട: വടം വലിച്ച് ജയിച്ചത് ആളൂർ പഞ്ചായത്ത്

വർണ്ണക്കുട: വടം വലിച്ച് ജയിച്ചത് ആളൂർ പഞ്ചായത്ത്

Varnnakuda

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ആളൂർ പഞ്ചായത്ത് വിജയികളായി.
ക്രൈസ്റ്റ് കോളേജ് ഗ്രൌണ്ടിൽ നടന്ന വടംവലി മത്സരം മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ജനറൽ കൺവീനർ ജോസ് ജെ.ചിറ്റിലപ്പിള്ളിയും ആളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെആർ.ജോജിയും തമ്മിൽ വടം വലിച്ച് ഇരുവരും ചേർന്ന് മത്സരം ഉദ്ഘാടനം ചെയ്തു.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ജോയ് പീണിക്കപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി.ജി.ശങ്കരനാരായണൻ, എൻ.കെ.ഉദയപ്രകാശ്,ശ്രീലാൽ, ബിൻതു.ടി.കല്യാൺ,മൂവിഷ് മുരളി,ജെനിൽ ജോൺ തുടങ്ങിയവർ സംസാരിച്ചു.
അയ്യങ്കാവ് മൈതാനിയിലെ വൈലോപ്പിള്ളി വേദിയിൽ നടന്ന സാഹിത്യസദസ്സ് പ്രശസ്ത കവി ഡോ.സി.രാവുണ്ണി ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ അഞ്ചത്ത് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ യു അരുണൻ, പ്രദീപ്മേനോൻ, ഖാദർ പട്ടേപ്പാടം, റെജില ഷെറിൻ, രാധിക സനോജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കവിയരങ്ങ് നടന്നു.
രാവിലെ കുടുംബശ്രീ കലോത്സവവും ഉച്ചത്തിരിഞ്ഞ് ഫോക്ക് ഫെസ്റ്റും തുടർന്ന് ക്ലാസ്സിക്കൽ കലോത്സവവും നടന്നു.

29-8-22 വർണ്ണക്കുടയിൽ
വേദി – 2 മയിൽപ്പീലി
മുനിസിപ്പൽ മൈതാനം
ആഗസ്റ്റ് 29, തിങ്കൾ

കുടുംബശ്രീ കലോത്സവം
രാവിലെ 9 മുതൽ
ഭരതനാട്യം
ഒപ്പന
ഉച്ചക്ക് 2 ന്
സംഘനൃത്തം

ഫോക്ക് ഫെസ്റ്റ്
വൈകീട്ട് 4.30
കടിയെണക്കം

ക്ലാസ്സിക്കൽ ഫെസ്റ്റ്
വൈകീട്ട് 6 ന് നങ്ങ്യാർകൂത്ത് – സോദാഹരണം
6.30 pm – നങ്ങ്യാർകൂത്ത്
8 pm – നാദതരംഗം
9 pm – തായമ്പക

വൈലോപ്പിള്ളി വേദി
സാഹിത്യ സദസ്സ്
ഓണപ്പാട്ട് ആലാപനം
എന്നിവ വർണ്ണകുടയിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Share on Social Media
Follow us on Social Media