
ഇരിങ്ങാലക്കുട : നാടിന്റെ നാട്ടുത്സവം- കലാ-കായിക-കാർഷിക മഹോത്സവമായ- ‘വർണ്ണക്കുട’ യിൽ സമാദരണ സമ്മേളനം നടന്നു . ചടങ്ങ് മുതിർന്ന ക്ലാസ്സിക്കൽ കലാകാരൻമാർ ഒന്നുചേർന്ന് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ മാരായ കെ.കെ.രാമചന്ദ്രൻ, ഇ.ടി. ടൈസൻ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായിരുന്നു. തൃശൂർ ജില്ല കളക്ടർ ഹരിത.വി.കുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരും സാംസ്കാരിക കായിക രംഗത്തെ പ്രമുഖരും വേദിയിൽ സന്നിഹിതരായിരുന്നു മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി വൈസ് ചെയർമാനുമായ സന്ധ്യാ നൈസൻ സ്വാഗതവും ഇരിഞ്ഞാലക്കുട നരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും സ്വാഗതസംഘം കമ്മിറ്റി കൺവീനർ അഡ്വ. ജിഷ ജോബി നന്ദിയും പറഞ്ഞു.
ക്ലാസ്സിക്കൽ കലകളിൽ പ്രാഗത്ഭ്യം കൈവരിച്ച മുതിർന്ന പൗരൻമാരായ കലാനിലയം രാഘവൻ ആശാൻ, സദനം കഷ്ണൻ കുട്ടി ആശാൻ, കലാനിലയം പരമേശ്വരൻ ആശാൻ, വേണുജി,കലാനിലയം ഉണ്ണികൃഷ്ണൻ,, കലാനിലയം ഗോപി ആശാൻ, മുരിയാട് മരളീധരൻ കലാമണ്ഡലം നാരായണൻ എമ്പാന്തിരി എന്നിവരെ യോഗത്തിൽ ആദരിച്ചു.
വർണ്ണക്കുട അനുബന്ധ പരിപാടികളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി.
ശേഷം കേരള കലാമണ്ഡലം അവതരിപ്പിച്ച ഫ്യൂഷൻ നൃത്തവും, തുടർന്ന് 8 മണിക്ക് ആൽമരം മ്യൂസിക് ബാൻഡും അരങ്ങേറി.