
ഓണാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ജനങ്ങളെ ഒരുമിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎ യുമായ ഡോ.ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിപ്പിക്കുന്ന ‘കലാ-കായിക-കാർഷിക മേളയായ ‘വർണ്ണക്കുട’ യുടെ ഭാഗമായി ഒരുക്കിയ കുടുംബശ്രീ കലോത്സവത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
നാടൻപാട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് കാറളം പഞ്ചായത്തിലെ വിമി & പാർട്ടിയും ,രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് പൂമംഗലം പഞ്ചായത്തിലെ ഉഷ മധു & പാർട്ടിയും, മൂന്നാം കരസ്ഥമാക്കിയത് മുരിയാട് പഞ്ചായത്തിലെ രൂപ & പാർട്ടിയുമാണ്.
മാപ്പിളപ്പാട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് വേളൂക്കര പഞ്ചായത്തിലെ ജെബി സുരേഷിനും ,രണ്ടാം സ്ഥാനം കാറളം പഞ്ചായത്തിലെ ജിഷ ദിനേഷിനുമാണ്. മൂന്നാം സ്ഥാനം പൂമംഗലം പഞ്ചായത്തിലെ സ്മിഷ രാജേഷും ,ഇരിഞ്ഞാലക്കുട സി ഡി എസ് 2 വിലെ ഗിരിജ ഗോപിയും പങ്കിട്ടെടുത്തു.
മാർഗ്ഗംകളി ഇനത്തിൽ മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
